യു.എസില്‍ ബിരുദദാന ചടങ്ങിനിടെ ബെംഗളൂരു ജഴ്‌സി ഉയര്‍ത്തി കോഹ്‌ലി ആരാധിക!!

MAY 2, 2024, 7:02 PM

ന്യൂയോർക്ക്: യു.എസ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ജഴ്സി ഉയർത്തിക്കാണിച്ച്‌ ഇന്ത്യൻ വിദ്യാർഥിനി.

വിരാട് കോഹ്‍ലിയുടെയും ആർ.സി.ബിയുടെയും കടുത്ത ആരാധികയായ ലിഖിത സുഗ്ഗളയാണ് ഇഷ്ട ടീമിന് പിന്തുണ അറിയിച്ച്‌ ബിരുദദാനത്തിനെത്തിയവരെ അമ്ബരപ്പിച്ചത്.

മിഷഗണ്‍-ഡിയർബോണ്‍ സർവകലാശാലയില്‍ പി.ജി കമ്ബ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥിനിയാണ് ലിഖിത.

vachakam
vachakam
vachakam

'ഞങ്ങള്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് എന്ന ഗെയിമിനപ്പുറം വിലപ്പെട്ട കാര്യങ്ങള്‍ പഠിപ്പിച്ചുതന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 15 വര്‍ഷം നീണ്ട ശക്തമായ ബന്ധം ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഇപ്പോഴും എന്റെ ടീമിനൊപ്പമുണ്ട്.

യഥാര്‍ത്ഥ വിശ്വസ്തതയ്ക്ക് തോല്‍വി എന്താണെന്ന് അറിയില്ല', എന്ന വൈകാരിക കുറിപ്പോടെയാണ് ലിഖിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ ജൂനിയേഴ്‌സും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലിഖിത കൂട്ടിച്ചേര്‍ത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam