ന്യൂയോര്‍ക്ക്: ചാറ്റ്‍ജിപിടി കാരണം പരീക്ഷകളിൽ താൻ പരാജയപ്പെട്ടു എന്ന ആരോപണവുമായി പ്രശസ്‍ത റിയാലിറ്റി ഷോ താരവും ബിസിനസുകാരിയുമായ കിം കർദാഷിയാൻ രംഗത്ത്. തന്‍റെ നിയമ പഠനകാലത്ത് ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ അത് തെറ്റായ വിവരങ്ങൾ നൽകിയിരുന്നെന്നും ആണ് ഒരു അഭിമുഖത്തിൽ കിം കർദാഷിയാൻ വെളിപ്പെടുത്തിയത്.
അതേസമയം ചാറ്റ്ജിപിടിയുടെ തെറ്റായ ഉത്തരങ്ങൾ കാരണം താൻ പലതവണ പരീക്ഷകളില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നാണ് കിം കർദാഷിയാൻ വ്യക്തമാക്കുന്നത്. വാനിറ്റി ഫെയറിന്‍റെ പ്രശസ്‍തമായ 'ലൈ ഡിറ്റക്‌ടർ' ടെസ്റ്റ് ഷോയിൽ പങ്കെടുക്കുന്നതിനിടെ ഗായികയും നടിയുമായ ടെയാന ടെയ്‌ലർ കിമ്മിനോടാണ് കിം കർദാഷിയാൻ തന്‍റെ ചാറ്റ്ജിപിടി അനുഭവങ്ങള്‍ വ്യക്തമാക്കിയത്.
2019 മുതൽ ആണ് കിം കർദാഷിയാൻ നിയമം പഠിക്കുന്നത്. 2021-ൽ ബേബി ബാർ പരീക്ഷ പാസായ അവർ ഈ വർഷം മെയ് മാസത്തിൽ നിയമ ബിരുദം പൂർത്തിയാക്കി. ജൂലൈയിൽ അവസാന ബാർ പരീക്ഷയും എഴുതി. ഇപ്പോൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ കിം കർദാഷിയാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
