മൂൺ ലവേഴ്സ്: സ്കാർലെറ്റ് ഹാർട്ട് റിയോ, ഹോട്ട് സ്റ്റോവ് ലീഗ്, ദ തേർഡ് മാര്യേജ് എന്നിങ്ങനെ നിരവധി കെ ഡ്രാമകളിലൂടെ ശ്രദ്ധേയനാണ് നടൻ യൂൺ സങ് വൂണും നടി കിം ഗാ യൂനും വിവാഹിതരായി. പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
സിയോളിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി സെലിബ്രേറ്റികളും പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇപ്പോൾ വൈറലാണ്. വെള്ള ഗൗണിൽ അതീ സുന്ദരിയായിട്ടാണ് 36 കാരിയായ കിം ഗാ യൂൻ എത്തിയത്.
കിം ദി ലാൻഡ് എന്ന സീരീസിലെ ആറ് സഹോദരങ്ങളും വിവാഹത്തിന് എത്തിയ വിശേഷങ്ങളൊക്കെയാണ് ഇപ്പോൾ ആരാധകരുടെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
2015 ലെ കെബിഎസ് 2 ഡ്രാമയായ അബൈഡിംഗ് ലവ് ഡാൻഡെലിയോൺ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് കിം ഗാ യൂനും യൂൺ സങ് വൂണും പരപ്സരം കണ്ടുമുട്ടിയത്. താമസിയാതെ സുഹൃത്തുക്കളായി, ആ ബന്ധം പ്രണയത്തിന് വഴിമാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
