ചെന്നൈ: മൂത്ത മകൾ അവന്തിക സുന്ദറിന്റെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ചെന്നൈയിലെ വിജയിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹ ക്ഷണക്കത്ത് കൈമാറിയത്.
ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തികയും ആനന്ദിതയും, അവന്തികയുടെ പ്രതിശ്രുത വരനായ ശ്രാവൺ ശ്രീനിവാസൻ എന്നിവരും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
വിജയ്‌യെ "പ്രിയപ്പെട്ട സഹോദരൻ" എന്നാണ് ഖുശ്ബു വിശേഷിപ്പിച്ചത്. കുടുംബത്തിന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷവും മറക്കാനാവാത്തതുമായ ദിനങ്ങളിലൊന്നാണ് ഇതെന്നും അവർ കുറിച്ചു. തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കിടയിലും പതിവുപോലെ സ്നേഹത്തോടെയും ഊഷ്മളമായ സ്വീകരണത്തോടെയും വിജയ് തങ്ങളെ വരവേറ്റതായും ഖുശ്ബു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം, ഖുശ്ബുവിന്റെ മൂത്ത മകൾ അവന്തിക സിനിമാരംഗത്തേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ആരംഭം എന്ന മലയാള ചിത്രത്തിലൂടെയാണ് അവന്തിക അഭിനയലോകത്തേക്ക് എത്തുന്നത്. സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ബെല്ലാറൂ ആണ് നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
