മാസങ്ങളോളം നീണ്ടു നിന്ന് ഊഹാപോഹങ്ങൾക്കൊടുവിൽ തങ്ങൾ ഡേറ്റിങ്ങിൽ അല്ലെന്ന് തുറന്ന് പറഞ്ഞ് കെവിൻ കോസ്റ്റ്നറും ജ്യുവലും.
ചൊവ്വാഴ്ച "ദി ഹോവാർഡ് സ്റ്റേൺ ഷോ"യിൽ പ്രത്യക്ഷപ്പെട്ട കോസ്റ്റ്നർ, താനും ജുവലും സമീപ മാസങ്ങളിൽ ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഞങ്ങൾ ഒരിക്കലും പ്രണയത്തിൽ എത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
"ഞങ്ങൾക്കിടയിൽ സൗഹൃദമുണ്ട്, അത് പ്രണയമല്ല, ഞങ്ങൾ ഡേറ്റ് ചെയ്തിട്ടില്ല, ഈ കിംവദന്തികൾ കാരണം ഞങ്ങളുടെ സൗഹൃദം നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല- നടൻ വിശദീകരിച്ചു.
ഡിസംബറിൽ ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് കോസ്റ്റ്നറും ജുവലും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നത്.
കോസ്റ്റ്‌നറും ഭാര്യ ക്രിസ്റ്റീൻ ബോംഗാർട്ട്‌നറും മാസങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞുവെന്നത് കണക്കിലെടുത്താണ് റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയത്.
"ഡാൻസസ് വിത്ത് വോൾവ്സ്" എന്ന ചിത്രത്തിലെ ഓസ്കാർ ജേതാവായ കോസ്റ്റ്നർ നിലവിൽ "ഹൊറൈസൺ: ആൻ അമേരിക്കൻ സാഗ" എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കിലാണ്. ചിത്രം അടുത്ത ആഴ്ച തിയേറ്ററുകളിൽ എത്തും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്