മോഡലിംഗ് രംഗത്തെ സൂപ്പർ താരം കെൻഡൽ ജെന്നറും 'യൂഫോറിയ' ഫെയിം ജേക്കബ് എലോർഡിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ഹോളിവുഡിൽ പാട്ടായിക്കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഇരുവരും ഡേറ്റിംഗിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026-ലെ കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിലെ ജസ്റ്റിൻ ബീബറുടെ ആഫ്റ്റർ പാർട്ടിയിൽ ഇരുവരും അതീവ അടുപ്പത്തിൽ കാണപ്പെട്ടതോടെയാണ് ആരാധകർക്കിടയിൽ സംശയം ബലപ്പെട്ടത്.
ഈ പുതിയ ഹോളിവുഡ് പ്രണയത്തിന് പിന്നിലെ പ്രധാന സൂത്രധാര കൈലി ജെന്നറാണെന്നതാണ് കൗതുകകരമായ വസ്തുത. തന്റെ കാമുകൻ തിമോത്തി ഷാലമേയുടെ അവാർഡ് സീസൺ തിരക്കുകൾക്കിടയിലാണ് കൈലി ജേക്കബ് എലോർഡിയുമായി സൗഹൃദത്തിലാകുന്നത്. ജേക്കബിന്റെ പെരുമാറ്റവും സ്വഭാവവും തന്റെ സഹോദരിക്ക് അനുയോജ്യമാണെന്ന് തോന്നിയ കൈലി, കെൻഡലിനോട് ഈ ബന്ധത്തിന് മുൻകൈ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
വർഷങ്ങളായി കെൻഡലിന് ജേക്കബിനെ അറിയാമായിരുന്നുവെങ്കിലും അവരെ ഒരു 'ഫ്രണ്ട് സോണിന്' പുറത്തെത്തിച്ചത് കൈലിയുടെ ഇടപെടലാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. തന്റെ കാമുകൻ തിമോത്തിക്കൊപ്പം ഡബിൾ ഡേറ്റിംഗിന് പോകാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് കൈലി ഈ പൊരുത്തം ആലോചിച്ചത്. ജെന്നർ കുടുംബത്തിലെ 'ആൽഫ' സഹോദരിയായി അറിയപ്പെടുന്ന കൈലിയുടെ ഈ നീക്കം ഏതായാലും ഫലം കണ്ടിരിക്കുകയാണ്.
അവാർഡ് വേദികളിലും പൊതുപരിപാടികളിലും സജീവമായ ജേക്കബ് എലോർഡിയും ഫാഷൻ ലോകത്തെ റാണിയായ കെൻഡലും ഒന്നിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ജെന്നർ കുടുംബത്തിന്റെ ഈസ്റ്റർ ആഘോഷങ്ങളിലും മറ്റു സ്വകാര്യ ചടങ്ങുകളിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
