ടൈപ്പ്കാസ്റ്റിംഗും പ്രായപരിധിയും; ഹോളിവുഡിലെ കടുത്ത അവഗണനകളെക്കുറിച്ച് കേറ്റ് ഹഡ്സൺ

FEBRUARY 18, 2026, 12:16 AM

കരിയറിലെ വെല്ലുവിളികളെക്കുറിച്ചും, സിനിമാ ലോകത്തെ തരംതിരിവുകളെക്കുറിച്ചും തുറന്നുപറഞ്ഞ് ഹോളിവുഡ് താരം കേറ്റ് ഹഡ്സൺ. സാന്താ ബാർബറ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആർലിംഗ്ടൺ ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം സ്വീകരിക്കുന്നതിനിടെയാണ് താരം തൻ്റെ കരിയർ യാത്രയിലെ നിർണ്ണായക നിമിഷങ്ങൾ പങ്കുവെച്ചത്. സോംഗ് സങ് ബ്ലൂ എന്ന ചിത്രത്തിലൂടെ ഓസ്കാർ നോമിനേഷൻ നേടിയതിൻ്റെ സന്തോഷത്തിലാണ് ഹഡ്സൺ ഇപ്പോൾ.

2001-ൽ ഓൾമോസ്റ്റ് ഫേമസ് എന്ന ചിത്രത്തിലൂടെ ആദ്യ ഓസ്കാർ നോമിനേഷൻ ലഭിച്ചെങ്കിലും അവാർഡ് നഷ്ടമായതിനെക്കുറിച്ച് ഹഡ്സൺ ഓർത്തു. "ഞാൻ തോറ്റു, എല്ലാം വളരെ വേഗമാണ് സംഭവിച്ചത്. അപ്പോൾ എൻ്റെ അച്ഛൻ (കുർട്ട് റസ്സൽ) എൻ്റെ അടുത്തേക്ക് വന്ന് പറഞ്ഞത്, അഭിനന്ദനങ്ങൾ, ഇനി നിനക്ക് ഒരു കരിയർ കെട്ടിപ്പടുക്കാം എന്നായിരുന്നു." ഈ വാക്കുകൾ തൻ്റെ കരിയറിലുടനീളം വലിയൊരു പ്രചോദനമായിരുന്നുവെന്ന് താരം വ്യക്തമാക്കി.

ഹൗ ടു ലൂസ് എ ഗയ് ഇൻ 10 ഡേയ്സ്, ബ്രൈഡ് വാർസ് തുടങ്ങിയ ഹിറ്റ് റൊമാൻ്റിക് കോമഡികളിലൂടെ തിളങ്ങിയ ഹഡ്സൺ, പിന്നീട് ആ വിഭാഗത്തിൽ മാത്രം ഒതുക്കപ്പെട്ടതിനെക്കുറിച്ചും സംസാരിച്ചു.

vachakam
vachakam
vachakam

"റൊമാൻ്റിക് കോമഡി കൈകാര്യം ചെയ്യാൻ പ്രയാസമുള്ള വിഭാഗമാണ്. പക്ഷേ, ഇൻഡസ്ട്രി എന്നെ ആ വേഷങ്ങളിൽ മാത്രം കാണാൻ ആഗ്രഹിച്ചു. ഒരു സിംഗിൾ മദർ എന്ന നിലയിൽ സാമ്പത്തിക സ്ഥിരത പ്രധാനമായിരുന്നു, അതുകൊണ്ട് തന്നെ ആ വേഷങ്ങൾ സ്വീകരിച്ചു- താരം കൂട്ടിച്ചേർത്തു.

കരിയറിൽ മാറ്റം ആഗ്രഹിച്ച താരം 2024-ൽ തൻ്റെ ആദ്യ സംഗീത ആൽബം ഗ്ലോറിയസ് പുറത്തിറക്കി. എന്നാൽ മുപ്പതുകളിൽ സംഗീതത്തിലേക്ക് തിരിയുന്നത് പ്രായക്കൂടുതലാണെന്ന് പലരും പറഞ്ഞതായി ഹഡ്സൺ വെളിപ്പെടുത്തി. കോവിഡ് കാലത്താണ് തൻ്റെ സ്വപ്നം വൈകിപ്പിക്കരുതെന്ന് തീരുമാനിച്ചത്.

ഇപ്പോൾ രണ്ടാമതും ഓസ്കാർ നോമിനേഷൻ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് താരം. അവാർഡുകളേക്കാൾ ഉപരിയായി പ്രേക്ഷകരിലേക്ക് മികച്ച സിനിമകൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും, തൻ്റെ കരിയറിൻ്റെ യഥാർത്ഥ തുടക്കമാണിതെന്നുമാണ് കേറ്റ് ഹഡ്സൺ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam