ബോളിവുഡ് നടി കരിഷ്മ കപൂര്‍ മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള ആഡംബര അപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞയിടെ വാടകക്ക് നൽകിയിരുന്നു. ഈ അപ്പാർട്ട്മെന്റിന് ഈടാക്കുന്ന വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഒന്നും രണ്ടും ലക്ഷമല്ല 5.51 ലക്ഷം രൂപയാണ് ഈ ഫ്ലാറ്റിന്‍റെ പ്രതിമാസ വാടക. നവംബറിൽ രജിസ്റ്റര്‍ ചെയ്ത ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം ഒരു വര്‍ഷം കരിഷ്മക്ക് വാടകയിനത്തിൽ ലഭിക്കുന്നത് 66.12 ലക്ഷം രൂപയാണ്.
രജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ 17,100 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1,000 രൂപ രജിസ്ട്രേഷൻ ചാർജും ഉൾപ്പെടുന്നു. 20 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയത്.
ഹിൽ റോഡിലെ ഗ്രാൻഡ് ബേ കോണ്ടോമിനിയത്തിലാണ് 2,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് കാര്‍ പാര്‍ക്കിങ് ഏരിയകളും ഇതിൽ ഉൾപ്പെടുന്നു.2023 നവംബര്‍ മുതൽ ഈ അപ്പാര്‍ട്ട്മെന്‍റ് വാടകക്ക് നൽകുന്നുണ്ട്. ആദ്യ വർഷം 5 ലക്ഷം രൂപയും രണ്ടാമത്തെ വർഷം 5.25 ലക്ഷം രൂപയുമായിരുന്നു വാടക.
മുംബൈയിലെ സമ്പന്നരുടെ കേന്ദ്രമാണ് ബാന്ദ്ര. ഷാരൂഖ് ഖാൻ, രണ്‍വീര്‍ സിങ്, സെയ്‍ഫ് അലിഖാന്‍,ആലിയ ഭട്ട് തുടങ്ങി ബിടൗണിലെ നിരവധി താരങ്ങള്‍ക്ക് ബാന്ദ്രയില്‍ അപ്പാര്‍ട്ടുമെന്‍റുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
