കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയായ നടി സ്നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിലെ തന്നെ അംഗം അഖില്‍ സേവ്യറാണ് വരൻ. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. കരിക്കിലെ സാമര്‍ഥ്യശാസ്ത്രം എന്ന സീരിസിന്‍റെ ഛായഗ്രാഹകനായിരുന്നു അഖില്‍.
സാമര്‍ഥ്യശാസ്ത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു.
അതേസമയം സിനിമയിലും സജീവമാണ് സ്നേഹ. ആദ്യരാത്രി, ഗാനഗന്ധര്‍വൻ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലും ശ്രദ്ധേമായ വേഷങ്ങളില്‍ സ്നേഹ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്റീരീയര്‍ ഡിസൈനിംഗ് പഠിച്ചുകൊണ്ടിരുന്ന സ്നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് കരിക്ക് സീരിസിലേക്ക് അവസരം ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്