ബോളിവുഡ് അക്ഷരാർത്ഥത്തിൽ ഞെട്ടിയ സംഭവമാണ് നടന്‍ സെയ്ഫ് അലി ഖാനെതിരായ അക്രമണം. മോഷ്ടാവിന്റെ അക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടിരുന്നു. അക്രമണം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.
നടൻ ആശുപത്രിവിട്ടെങ്കിലും സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും സ്വകാര്യത നല്‍കണമെന്ന് ആവശ്യപ്പെട്ട് നടിയും പങ്കാളിയുമായ കരീന കപൂര്‍ വീണ്ടും രംഗത്തെത്തി. ഹൃദയമുണ്ടെങ്കില്‍ തങ്ങളെ തനിച്ച് വിടണമെന്നായിരുന്നു കരീന കപൂര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഓണ്‍ലൈന്‍ മാധ്യമമായ പിങ്ക്‌വില്ലയുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു കരീനയുടെ പ്രതികരണം.
തന്‍റെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനെതിരായ കത്തി അക്രമണത്തെത്തുടർന്ന് വ്യക്തിപരമായ പ്രതിസന്ധി നേരിടുന്ന സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് പാപ്പരാസികളോടും മാധ്യമങ്ങളോടും വീണ്ടും കരീന കപൂര്‍ അഭ്യർത്ഥിക്കുകയായിരുന്നു.
'ഇത് നിര്‍ത്തൂ, ഹൃദയമുണ്ടെങ്കില്‍ ഞങ്ങളെ തനിച്ച് വിടൂ', എന്നായിരുന്നു കരീനയുടെ പ്രതികരണം. കരീന പങ്കുവെച്ച വീഡിയോയില്‍ കരീനയുടെയും സെയ്ഫ് അലി ഖാന്റെയും വസതിയിലേക്ക് കുറച്ച് പേര്‍ കളിപ്പാട്ടം വാങ്ങിവരുന്നത് കാണാം. വീഡിയോയില്‍ മക്കളായ തൈമുറിനും ജെയ്ക്കും പുതിയ കളിപ്പാട്ടങ്ങളെത്തിയെന്ന എഴുത്തും കാണാം. തൈമുറിന്റെയും ജെയുടെയും കൂടെ സെയ്ഫ് അലി ഖാന്‍ നില്‍ക്കുന്ന ചിത്രമായിരുന്നു തമ്പ്‌നൈല്‍. കരീന കപൂര്‍ നിലവില്‍ ഈ സ്‌റ്റോറി പിന്‍വലിച്ചിട്ടുണ്ട്. ഈ വീഡിയോ പിങ്ക്‌വില്ലയും പിന്‍വലിച്ചിട്ടുണ്ട്.
ജനുവരി 16-ന് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്‍റെ വസതിയായ സത്ഗുരു ശരണിൽ വച്ചാണ് സെയ്ഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്. പുലർച്ചെ 2:30 ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ രണ്ട് ശസ്ത്രക്രിയകൾക്ക് നടന്‍ വിധേയനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്