വായ മൂടിക്കെട്ടി കപിൽ ദേവിനെ തട്ടിക്കൊണ്ട് പോയതാണോ?  വൈറൽ വീഡിയോയുടെ വാസ്തവം എന്ത്? 

SEPTEMBER 26, 2023, 1:39 PM

കപിൽ ദേവിൻറെ ഒരു വീഡിയോ  സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. കൈകൾ പുറകിലേക്ക് കെട്ടി വായ തുവാല കൊണ്ട് കെട്ടുകയും ചെയ്‌ത ശേഷം രണ്ട് പേർ ചേർന്ന് കപിലിനെ ഒരു കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ട് പോകുന്നതാണ് വീഡ‍ിയോയിൽ. 

വീഡിയോ വൈറലായതോടെ  ഗൗതം ഗംഭീറിൻറെ ഒരു ട്വീറ്റും ആരാധകരെ വലിയ ആശങ്കയിലാഴ്‌ത്തി. പ്രചരിക്കുന്ന വീഡിയോയിലുള്ളത് കപിൽ ദേവ് അല്ലായെന്ന് കരുതുന്നു എന്നായിരുന്നു  ഗംഭീറിൻറെ ട്വീറ്റ്.  

കപിലിനെ തട്ടിക്കൊണ്ട് പോകുന്നു എന്ന് തോന്നിക്കുന്ന വീഡിയോ നിരവധി പേർ ട്വീറ്റ് ചെയ്‌തിരിക്കുന്നത് എക്സിൽ കാണാം.  വീഡിയോയുടെ വാസ്തവം എന്തെന്ന് നോക്കാ. 

vachakam
vachakam
vachakam

വീഡിയോയിലുള്ളത് കപിൽ ദേവ് ആണ്. എന്നാൽ ഇതൊരു പരസ്യ ചിത്രത്തിൻറെ ഷൂട്ടിംഗിൽ നിന്നുള്ള ഭാഗമാണ് എന്ന സൂചനകൾ ട്വിറ്ററിൽ പലരും പങ്കുവെച്ചിട്ടുള്ളതായി കാണാം.  

 ഡിസ്‌നി+ഹോട്‌സ്റ്റാർ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഒരുക്കിയ പ്രൊമോയിലാണ് കപിൽ ദേവിനെ തട്ടിക്കൊണ്ട് പോകുന്നതും ബന്ധിയാക്കുന്നതായുമുള്ള രംഗമുള്ളത്. അതായത്, കപിലിനെ തട്ടിക്കൊണ്ടുപോയി എന്ന പ്രചാരണം വസ്‌തുതാ വിരുദ്ധമാണ്!!


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam