മലയാളികളുടെ പ്രിയ നായികയാണ് ശോഭന. മറ്റാർക്കും കൈവയ്ക്കാൻ പോലും പറ്റാത്ത നിരവധി മികച്ച കഥാപാത്രങ്ങള്‍ ശോഭന ചെയ്തിട്ടുണ്ട്.
മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമ മാത്രംമതി എന്നും ശോഭന എന്ന പ്രതിഭയെ ഓർക്കാൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ ഈ ചിത്രം ശോഭനയ്ക്ക് സമ്മാനിച്ചു. നായിക മാത്രമല്ല ഒരു നർത്തകി എന്ന നിലയിലും താരം മലയാളികള്‍ക്ക് പ്രിയങ്കരിയാണ്.
ഇപ്പോഴിതാ ദൃശ്യം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം വന്നിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നോ പറഞ്ഞ സിനിമകളില്‍ ഹിറ്റ് ആയ സിനിമകള്‍ എന്ന ചോദ്യത്തിനായിരുന്നു ശോഭന മറുപടി നല്‍കിയത്.
'തമിഴിലെ 'കരഗാട്ടക്കാരൻ' എന്ന സിനിമ വന്നിരുന്നു പക്ഷേ അത് ചെയ്യാൻ കഴിഞ്ഞില്ല. അതുപോലെ മോഹൻലാല്‍ ചിത്രം ദൃശ്യവും എനിക്ക് വന്ന സിനിമയാണ്. സ്ക്രിപ്റ്റ് വരെ അയച്ചിരുന്നു.
പക്ഷേ ഞാൻ ചെയ്തില്ല. കാരണം ആ സമയത്ത് ഞാൻ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു. അതാണ് ദൃശ്യത്തില്‍ അഭിനയിക്കാൻ കഴിയാത്തത്',- നടി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്