തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോണ്‍ റോമി.
ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്. എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്ബോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നുവെന്നും തലമുടി കൊഴിഞ്ഞു പോയെന്നും നടി വ്യക്തമാക്കുന്നു.
2024 എന്നെ സംബന്ധിച്ച് വൈല്‍ഡ് ആയിരുന്നുവെന്നും എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ ഗുരുതരമായിരുന്നുവെന്നും ഷോണ്‍ റോമി പറയുന്നു. പലതും ഉപേക്ഷിക്കേണ്ടി വന്നു.
വർക്കൗട്ട് മുതല്‍ എന്തെങ്കിലും കഠിനമായി ചെയ്താല്‍ ഉടൻ ആർത്തവം ആരംഭിക്കും. ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടി വന്നു. ചിലതെല്ലാം ഉപേക്ഷിച്ചപ്പോള്‍ ചിലതെല്ലാം ദൈവത്തെ ഏല്‍പ്പിച്ചു ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേഗത കുറച്ചത് തനിക്ക് ഗുണം ചെയ്തുവെന്നും നടി പറഞ്ഞു.
. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം നടത്തിയ ഷോണ്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ലൂസിഫർ, രജനി തുടങ്ങിയ ചിത്രങ്ങളിലും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അഭിനയത്തേക്കാളേറെ മോഡലിംഗില്‍ ശ്രദ്ധിക്കുന്ന താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്