ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നടിയും നൃത്തസംവിധായകയുമായ ഭാര്യ ധനശ്രീ വര്‍മ്മയും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നിനിടെ ഇരുവരും സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
സമൂഹ മാദ്ധ്യമത്തിലെ ധനശ്രീയുമൊത്തുള്ള ചിത്രങ്ങളും ചഹല്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ ധനശ്രീയാകട്ടെ താരത്തെ അണ്‍ഫോളോ ചെയ്യുക മാത്രമാണുണ്ടയത്. ചഹലുമൊത്തുള്ള ചിത്രങ്ങള്‍ ഇപ്പോഴും അക്കൗണ്ടിലുണ്ട്. ദമ്പതികളുടെ അടുത്ത സുഹൃത്തുക്കള്‍ ഇവരുടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ ഇരുവരും വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സൂചനയുണ്ട്. 2020 ഡിസംബര്‍ 11നാണ് ധനശ്രീയും യുസ്വേന്ദ്ര ചാഹലും വിവാഹിതരാകുന്നത്.
2023 ല്‍ ധനശ്രീ തന്റെ പേരിനൊപ്പമുള്ള ചഹല്‍ എന്ന സര്‍ നെയിം ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഒഴിവാക്കിയിരുന്നു. 'New life loading ' എന്ന ചഹലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയായിരുന്നു ഈ മാറ്റം. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പ്രകടമായി തുടങ്ങിയത്. എന്നാല്‍ പിന്നീട് വിവാഹമോചന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ചഹല്‍ തന്നെ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ഇരുവരെയും കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്