പോപ് താരം മഡോണ വീണ്ടും വിവാഹിതയാകുന്നുവെന്ന് അഭ്യൂഹങ്ങൾ. വജ്രമോതിരം അണിഞ്ഞ് പങ്കുവച്ച പുതിയ ചിത്രമാണ് ചർച്ചകള്‍ക്ക് തുടക്കമിട്ടത്.
28-കാരനായ അകീം മോറിസാണ് 66-കാരിയായ മഡോണയുടെ വരൻ. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞോ ഇല്ലയോ എന്ന കാര്യം ഇരുവരും വ്യക്തമാക്കിയിട്ടില്ല.
വിവാഹിതയായാല്‍ പോപ് താരത്തിന്റെ മൂന്നാം വിവാഹമാകുമിത്. രണ്ടുതവണ വിവാഹിതയായ താരത്തിന് ആറു മക്കളുമുണ്ട്. അതേസമയം പുതിയ ചിത്രങ്ങളും വാർത്തകളും സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.
ഗയ് റിച്ചി, സീൻ പെൻ എന്നിവരാണ് മഡോണയുടെ മുൻ ഭർത്താക്കന്മാർ. കാർലോസ് ലിയോണ്‍ മുൻ പങ്കാളിയുമായിരുന്നു. മുൻപ് മഡോണയ്‌ക്ക് മൈക്കള്‍ ജാക്സണ്‍ ഉള്‍പ്പടെ നിരവധി പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്