ആമിർ ഖാൻ്റെ താരേ സമീൻ പർ എന്ന ചിത്രം 17 വർഷങ്ങൾക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്റെ വിദ്യാലയവുമായി ബന്ധപ്പെട്ട് യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചയ്ക്ക് വഴിവച്ചത്.
ഈ പോസ്റ്റിന് 'താരേ സമീൻ പർ' എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ കമന്റുകൾ വരുന്നത്. ആ വിദ്യാലയത്തിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
അദിതി ശ്രീവാസ്തവ എന്ന യുവതിയാണ് എക്സിൽ (ട്വിറ്ററിൽ) മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിലുള്ള ന്യൂ എറ ഹൈസ്‌കൂളുമായി ബന്ധപ്പെട്ടുള്ള തൻ്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. ബോർഡിംഗ് സ്കൂളിൽ ചേരുന്ന സമയത്ത് താൻ അനുഭവിച്ചിരുന്ന ഭയത്തെ കുറിച്ചും അവർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. വൈറലായ പോസ്റ്റ് 93.9 ആയിരത്തിലധികം കാഴ്ചകളും 1.5 ആയിരത്തിലധികം ലൈക്കുകളും നേടി.
പോസ്റ്റ് വൈറലായതോടെ 'താരേ സമീൻ പർ' ഷൂട്ട് ചെയ്യുന്ന സമയത്ത് തങ്ങൾ മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു എന്നും അദിതി തന്റെ ഒരു കമന്റിൽ പറഞ്ഞു. ഇവിടെ പഠിച്ചവരും ചിത്രങ്ങൾക്ക് കമന്റ് നൽകിയിട്ടുണ്ട്. മിക്കവാറും ആളുകൾ 'താരേ സമീൻ പർ' എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഒരുപാട് മനോഹരമായ കമന്റുകൾ നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്