'ബേബി ജോണിലേക്ക് റെക്കമെന്റ് ചെയ്തത് സാമന്ത'; കീർത്തി സുരേഷ് 

JANUARY 1, 2025, 12:13 AM

 ബേബി ജോണ്‍ എന്ന വരുണ്‍ ധവാൻ ചിത്രത്തിലൂടെയായിരുന്നു കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം. തമിഴില്‍ അറ്റ്ലി ഒരുക്കിയ വിജയ് ചിത്രം തെരിയുടെ റീമേക്കായിരുന്നു ബേബി ജോണ്‍.

തമിഴില്‍ സാമന്ത അവതരിപ്പിച്ച നായിക കഥാപാത്രത്തെയാണ് ബോളിവുഡില്‍ കീർത്തി അവതരിപ്പിച്ചത്. ഈ റോളിലേക്ക് തന്നെ റെക്കമന്റ് ചെയ്തത് സാമന്ത റൂത്ത് പ്രഭുവാണെന്ന് പറയുകയാണ് കീർത്തി.

ഇത്തരം ഒരു ചർച്ച വന്നപ്പോള്‍ അവള്‍ എന്നെ മനസില്‍ കണ്ടേക്കാം. അത് വരുണാണ് എന്നോട് പറഞ്ഞത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 

vachakam
vachakam
vachakam

കീർത്തിയെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാനാകുമെന്ന് സാം പറഞ്ഞത് വലിയൊരു കാര്യമാണ്. തെരിയില്‍ സാമിന്റെ പ്രകടനം തമിഴില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതില്‍ ഒന്നാണ്. സത്യമായിട്ടും, അത് ചെയ്യാൻ എനിക്ക് പേടിയുണ്ടായിരുന്നു. - കീർത്തി പറഞ്ഞു. 

ഒർജിനല്‍ വേർഷൻ സംവിധാനം ചെയ്ത അറ്റ്ലിയാണ് ബേബി ജോണിന്റെ നിർമാതാവ്. അതേസമയം ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. 180 കോടിയോളം മുതല്‍ മുടക്കിലെത്തിയ ചിത്രത്തിന് ഇതുവരെ 25 കോടിലേറെ നേടാൻ പോലുമായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam