പ്രിയപ്പെട്ടവൻ വിട്ടു പോയി..!! സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതായി തൃഷ

DECEMBER 25, 2024, 11:34 PM

വളർത്തുനായയുടെ വിയോഗത്തിൽ  നടി തൃഷ കൃഷ്ണന്‍. സോറോ എന്ന തന്‍റെ നായയുടെ മരണത്തില്‍ വികാരാധീനയായ നടി കുറച്ചു കാലം സിനിമയില്‍ നിന്നും മാറി നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് തൃഷ വിവരം പങ്കുവെച്ചത്.

'ക്രിസ്മസ് പുലരിയില്‍ എന്റെ മകന്‍ സോറോ ഞങ്ങളെ വിട്ടുപോയി. എന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് സോറോ എനിക്ക് എന്തായിരുന്നുവെന്ന് അറിയാം. മുന്നോട്ടുള്ള ജീവിതത്തിന് ഇനി അര്‍ഥമില്ല. 

ഞാനും എന്റെ കുടുംബവും അതീവ ദുഖത്തിലും ഞെട്ടലിലുമാണ്. ജോലിയില്‍ നിന്ന് കുറച്ച് നാളത്തേക്ക് മാറി നില്‍ക്കുകയാണ്', തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ പ്രിയപ്പെട്ട നായയുടെ ചിത്രവും കുറിപ്പിനൊപ്പം നടി പങ്കുവെച്ചു.

vachakam
vachakam
vachakam

ടൊവീനോ തോമസ് നായകനായ മലയാള ചിത്രം ഐഡെന്‍റിറ്റി, തമിഴ് ചിത്രങ്ങളായ ഗുഡ് ബാഡ് അഗ്ലി, വിടാമുയർച്ചി, തഗ് ലൈഫ് എന്നിവയാണ് തൃഷയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ജനുവരി രണ്ടിനാണ് ഐഡെന്‍റിറ്റിയുടെ റിലീസ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam