അവാര്‍ഡ് ഫംഗ്ഷനുകളെല്ലാം വെറും പി.ആര്‍. വര്‍ക്കുകള്‍; ആധികാരികതയില്ലെന്ന് നടി കൃതി സനോൺ

DECEMBER 31, 2024, 11:43 PM

ഫിലിം അവാർഡ് ഷോകളുടെ കള്ളക്കളികളികളെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് താരം കൃതി സനോൺ. തൊണ്ണൂറുകളില്‍ ഷോകൾ വളരെ ലളിതമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാം  പി.ആര്‍ വര്‍ക്കുകള്‍ ആയതിനാല്‍ അതിന്റെ ആധികാരികത നഷ്ടമായെന്നും സനോൺ പറഞ്ഞു.

“90 കളിൽ രണ്ടോ, മൂന്നോ   അവാർഡ് ഫംഗ്‌ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഇപ്പോൾ, ഓരോ ചാനലിലും ഓരോ അവാർഡ് ഫംഗ്‌ഷനുകളാണ്. ഇപ്പോള്‍ എല്ലാം  പി.ആര്‍ വര്‍ക്കുകള്‍ ആയതിനാല്‍ അവാർഡുകളുടെ  ആധികാരികത നഷ്ടമായെന്നും സനോൺ പറഞ്ഞു.

നേരത്തെ, അവാര്‍ഡ് ഫംഗ്ഷനുകള്‍ക്കുള്ള വസ്ത്രധാരണവും ലളിതമായിരുന്നു. അന്ന് യഥാര്‍ത്ഥ ക്രാഫ്റ്റ് ആഘോഷിക്കപ്പെടുകയും അവാര്‍ഡ് നല്‍കുകയും ചെയ്തപ്പോള്‍ ഇപ്പോൾ ഗ്ലാമറിനാണ് മുൻ‌തൂക്കം.

vachakam
vachakam
vachakam

നിങ്ങള്‍ എന്താണ് ധരിക്കുന്നതെന്ന് വിലയിരുത്താന്‍ മുൻപ് ആരും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഷോകൾ എല്ലാം വെറും ഗ്ലാമറുകളുടെ ഉത്സവമായി മാറിയെന്നും കൃതി പരിഹസിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam