തിയറ്ററുകളില്‍ റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ക്കുള്ളില്‍ 2000 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പുഷ്പ ദി റൂളിന്റെ വിജയാഘോഷത്തിലാണ് അല്ലു അര്‍ജുന്‍.
അതിനിടയില്‍ ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററില്‍ ഉണ്ടായ സംഭവം സിനിമയുടെയും താരത്തിന്റെയും പ്രഭയില്‍ ചെറിയ മങ്ങലുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജയിലില്‍ പോകേണ്ടി വന്ന താരം തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് കണ്ണീരോടെ താരത്തെ ആലിംഗനം ചെയ്യുന്ന ഭാര്യയെ അധികമാരും മറന്നുകാണില്ല.
ദുഷ്‌കരമായ സമയങ്ങളില്‍ ഒപ്പം നില്‍ക്കുന്ന താരത്തിന്റെ ഭാര്യയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. കിട്ടുന്ന ഇടവേളകള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന അല്ലു അര്‍ജുന്‍ ഒരു പഴയ അഭിമുഖത്തില്‍ സ്‌നേഹ റെഡ്ഡിയെ തന്റെ 'ബലമുള്ള തൂണ്' എന്നാണ് വിശേഷിപ്പിച്ചത്.
സാമന്ത റൂത്ത് പ്രഭുവുമായുള്ള ഒരു സംഭാഷണത്തില്‍, സ്‌നേഹയെക്കുറിച്ച് അല്ലു അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. "അവള്‍ വളരെ മാന്യയാണ്. ഒരു നിശാക്ലബില്‍ പുലര്‍ച്ചെ 2 മണിക്ക് നിന്നാല്‍ പോലും അവളുടെ ഭാഗത്ത് നിന്നും മോശമായി ഒന്നും ഉണ്ടാകില്ല. അത്രയ്ക്ക് മാന്യത അവള്‍ക്കുണ്ട്." അല്ലു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്