മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം അദ്ദേഹത്തിന് സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ വീണ്ടും ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം എന്ന സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. ജഗതിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
'വല' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും എത്തുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൽ ലൂണ എന്നതാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. 'പുതിയ വർഷം… പുതിയ തുടക്കങ്ങൾ … ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല' എന്ന കുറിപ്പും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്