മുംബൈ: നടി ഹൻസിക മോട്‌വാനിയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. ടെലിവിഷൻ താരവും ഹൻസികയുടെ സഹോദരന്റെ ഭാര്യയുമായ മുസ്‌കാൻ നാൻസി ജെയിംസാണ് താരത്തിന്റെ കുടുംബത്തിനെതിരെ പരാതി നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം.
മുസ്‌കാന്റെ ഭർത്താവ് പ്രശാന്ത് മോട്‌വാനി, ഭർതൃമാതാവ് മോന മോട്‌വാനി, ഭർതൃ സഹോദരി ഹൻസിക മോട്‌വാനി എന്നിവർക്കെതിരെയാണ് ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 498 എ, 504, 506, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
തന്റെയും ഭർത്താവിന്റെയും ബന്ധത്തിൽ വിള്ളൽ വരുത്തിയത് ഹൻസികയും ഭർതൃമാതാവും ചേർന്നെന്നാണ് പരാതിയിലെ ആരോപണം. മൂവരും തന്റെ സ്വത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. വില കൂടിയ സമ്മാനങ്ങളും പണവും നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നാണ് ബന്ധം വഷളായതെന്നും താൻ ഗാർഹിക പീഡനം അനുഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ താരം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്