അമരൻ്റെ വിജയത്തോടെ നടൻ ശിവകാർത്തികേയൻ്റെ വിജയം കുതിച്ചുയർന്നിരിക്കുകയാണ്. ഇന്ന് തമിഴിലെ യുവതാരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ശിവകാർത്തികേയൻ. ധനുഷ്, വിജയ്, സൂര്യ തുടങ്ങി തമിഴിലെ ഒട്ടുമിക്ക താരങ്ങളും സിനിമാ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ ശിവകാർത്തികേയന് സിനിമാ ലോകത്ത് ശക്തമായ ഒരു പശ്ചാത്തലം ഉണ്ടായിരുന്നില്ല.
എന്നിട്ടും താരം സൂപ്പർ താരമായി വളർന്നു. ശിവകാർത്തികേയൻ്റെ വളർച്ചയിൽ രോഷാകുലരായവരും തമിഴിലുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് താരം. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ശിവകാർത്തികേയൻ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ഒരു ഘട്ടത്തിൽ താൻ കരിയർ ഉപേക്ഷിക്കാൻ പോലും തീരുമാനിച്ചിരുന്നതായി താരം പറയുന്നു. ഞാൻ ഒരിക്കലും സിനിമാ വ്യവസായത്തെ കുറ്റപ്പെടുത്തില്ല. ചുറ്റും ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അതിന് ഞാൻ വ്യവസായത്തെ കുറ്റപ്പെടുത്തില്ല. എനിക്ക് ആളുകളെക്കുറിച്ച് മാത്രമേ പരാതിയുള്ളൂ. എൻ്റെ സമ്മർദ്ദം എൻ്റെ കുടുംബത്തെ ബാധിക്കരുത്. അവർ സാധാരണ ജീവിതം നയിക്കുന്നവരാണ്.എൻ്റെ പോരാട്ടവും സാമ്പത്തിക പ്രശ്നങ്ങളും എൻ്റെ ഭാര്യയെയും അമ്മയെയും ബന്ധുക്കളെയും ബാധിക്കരുത്.
ആ വീക്ഷണത്തിലാണ് എനിക്ക് മതിയായെന്ന് ഞാൻ പറഞ്ഞത്. എന്റെ പാഷന് വേണ്ടി നിങ്ങളെല്ലാം ഇതിനോട് അഡ‍്ജസ്റ്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് വേണ്ടി ഞാൻ ജീവിക്കാം. എംബിഎ ചെയ്തിട്ടുണ്ട് എന്തെങ്കിലും നോക്കാമെന്ന് പറഞ്ഞു.
എന്നാൽ ഭാര്യ ഉപദേശിച്ച കാര്യം ശിവകാർത്തികേയൻ ഓർത്തു. ഒന്നുമില്ലാതെയാണ് നിങ്ങൾ ഇത്രയും ദൂരം വന്നത്. കഴിഞ്ഞ 20 വർഷമായി, അജിത് സാറും വിക്രം സാറും ഒഴികെ, ഔട്ട്സെെഡറായ ആരും ഈ ഇൻഡസ്ട്രിയിൽ വലിയ താരമായിട്ടില്ല. നിങ്ങൾ അത് നേടിയിരിക്കുന്നു. ഇത് എളുപ്പമല്ല, വ്യവസായം വിടരുതെന്ന് എൻ്റെ ഭാര്യ പറഞ്ഞു.
ഭാര്യയുടെ വാക്കുകളാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് ശിവകാർത്തികേയൻ പറയുന്നു. സിനിമാ രഗത്തെ ചില ഗ്രൂപ്പുകള്‍ തനിക്കെതിരായിരുന്നെന്നും ശിവകാർത്തികേയൻ പറയുന്നു. കുറച്ച് പേർ സ്വീകരിച്ചു. എന്നാല്‍ സാധാരണക്കാരൻ ഉയർന്ന് വരുന്നത് ചില ഗ്രൂപ്പുകള്‍ക്ക് ഓക്കെയല്ലായിരുന്നു.
എന്തുകൊണ്ടാണ് അവനിത് ലഭിക്കുന്നത്, ആരാണിത്, എന്താണിവനുള്ളത് എന്നൊക്കെ അവർ ചോദിച്ചു. ഒരുപാട് പേർ നേരിട്ട് മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും ശിവകാർത്തികേയൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്