അജിത്തിന്റെ കാര്‍ റേസിങ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടു

JANUARY 7, 2025, 9:03 PM

റേസിങ് പരിശീലനത്തിനിടെ തെന്നിന്ത്യന്‍ താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ദുബായില്‍ വെച്ചാണ് അപകടമുണ്ടായത്. അജിത്ത് അപകടത്തില്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച ദുബായിലെ റേസിംഗ് ട്രാക്കിലെ പരിശീലനത്തിനിടെയായിരുന്നു അപകടം. അജിത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ വട്ടം കറങ്ങുന്നതും വൈറലായ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ദുബായ് 24 മണിക്കൂര്‍ റേസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ആറ് മണിക്കൂര്‍ നീണ്ട പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. 

vachakam
vachakam
vachakam

മാത്യൂ ഡെട്രി, ഫാബിയന്‍ ഡഫ്യൂക്‌സ്, കാമെറോണ്‍ മക്‌ലിയോഡ് എന്നിവര്‍ക്കൊപ്പമാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള അജിത് കുമാര്‍ റേസിങ് വരുന്ന റേസിങ്ങിനായി തയ്യാറെടുക്കുന്നത്.

അപകടം സംഭവിക്കുന്ന സമയത്ത് മണിക്കൂറില്‍ 180 കിലോ മീറ്ററിലായിരുന്നു അജിത്ത് ഓടിച്ചിരുന്ന കാറിന്റെ വേഗമെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam