'തങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല'; നയൻതാരയ്‌ക്കെതിരെ നടക്കുന്ന ഫൂട്ടേജ് വിവാദത്തില്‍ പ്രതികരിച്ച് ശിവാജി പ്രൊഡക്ഷന്‍സ്

JANUARY 7, 2025, 9:53 PM

നയൻതാരയ്‌ക്കെതിരെ നടക്കുന്ന ‘ചന്ദ്രമുഖി’ ഫൂട്ടേജ് വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ് രംഗത്ത്. ചിത്രത്തിലെ ദൃശ്യങ്ങള്‍ ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ശിവാജി പ്രൊഡക്ഷന്‍സ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസം വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഇതിലെ സത്യാവസ്ഥയാണ് നിർമാണക്കമ്പനി ഇപ്പോൾ ബോധ്യപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസമില്ല എന്നാണ് ഫൂട്ടേജ് അനുവദിച്ചു നല്‍കിയതിന്റെ നിരാക്ഷേപപത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ് ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് തന്റെ എക്‌സ് ഹാന്‍ഡിലൂടെ ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍ഓസി പോസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

”നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഇനിപ്പറയുന്ന ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശിവാജി പ്രൊഡക്ഷന്‍സിന് എതിര്‍പ്പില്ലെന്ന് ഈ നിരാക്ഷേപപത്രത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു” എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam