ഹോളിവുഡ് താരങ്ങളായ സെൻഡയയുടെയും ടോം ഹോളണ്ടിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് റിപോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങിൽ സെൻഡയയുടെ ഇടത്തെ കയ്യിൽ അണിഞ്ഞിരിക്കുന്ന ഡൈമണ്ട് റിംഗാണ് സംശയങ്ങൾക്ക് വഴിവച്ചത്.
ജെസ്സിക്ക മക്കോർമാക്കിന്റെ കളക്ഷനിലെ 5.02 കാരറ്റ് ഈസ്റ്റ് വെസ്റ്റ് കുഷ്യൻ ഡൈമണ്ട് ബട്ടൺ ബാക്ക് റിംഗാണ് സെൻഡയ ധരിച്ചിരുന്നത്. അത് ബുൾഗാരി റിംഗാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്തായാലും ഈ ഡയമണ്ട് റിംഗ് കണ്ടതോടെ ആരാധകർ ടോമും സെൻഡയയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
2021ലാണ് സെൻഡയയും ടോം ഹോളണ്ടും പ്രണയത്തിലാകുന്നത്. 2017-ൽ സ്‌പൈഡർമാൻ ഹോം കമിങ് 2021-ൽ സ്പൈഡർ മാൻ നോ വേ ഹോം എന്നിവയിലും ഇവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദിയിൽ സെൻഡയയുടെ ശരീരത്തിൽ ഒരു ചെറിയ 'T' ടാറ്റൂവും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. അത് ബോയിഫ്രണ്ടായ ടോമിന് വേണ്ടി സെൻഡയ ചെയ്തതാണെന്നാണ് ആരാധകരുടെ സംശയം.
നിലവിൽ രണ്ട് പേരും നിരവധി ഹോളിവുഡ് സിനിമകളുടെ തിരക്കുകളിലാണ്. അതിനാൽ വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ വൈകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്