ലൈംഗിക ചുവയോടുകൂടി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റ് ഇട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസിലാണ് നടി പരാതി നൽകിയത്.
തന്നെ ഒരാൾ അപമാനിക്കുന്നുവെന്ന് ഹണിറോസ് ഇന്ന് രാവിലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ലൈംഗിക ധ്വനിയുള്ള ദ്വയാർഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുന്നതായായിരുന്നു ഹണിയുടെ വെളിപ്പെടുത്തൽ.
ഉദ്ഘാടന ചടങ്ങിന് പോകാൻ വിസമ്മതിച്ചതിന് പ്രതികാരം വീട്ടുന്നതായും താൻ പോകുന്ന പരിപാടികളിൽ പിന്തുടർന്ന് എത്തി ഇയാൾ അപമാനിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.
പണത്തിൻ്റെ ധാർഷ്ട്യം കൊണ്ട് ഒരു സ്ത്രീയെ അവഹേളിക്കുന്നത് കുറ്റകൃത്യമാണെന്നും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരാളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം അല്ലെന്നും ഹണി കുറിപ്പിൽ പറയുന്നു. അപമാനിക്കുന്നത് ആരെന്ന് പരാമർശിക്കാതെയാണ് എഫ്ബി പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്