ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ വെല്ലുവിളി. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് ആണ് താരത്തിനെതിരെ നോട്ടീസ് അയച്ചത്.
നേരത്തെ നാനും റൗഡി താൻ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്‍റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അതേസമയം വിഷയത്തിൽ ഇതുവരെ നയൻതാര പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്