ആരാധകരുടെ പ്രിയ താരമാണ് വിശാൽ. എന്നാൽ താരത്തിന്റേതായി ഒരു പുതിയ ചിത്രം എത്തിയിട്ട് കുറച്ചധികം കാലമായി. ഇപ്പോൾ തന്റെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കത്തിയ നടൻ വിശാലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൈകൾ വിറയ്‌ക്കുന്ന വിശാലിന് നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വീഡിയോയാണ് കാണാനാകുന്നത്. താരത്തിന് അസുഖമെന്തെങ്കിലുമുണ്ടോ എന്നാണ് ഇതോടെ ആരാധകരുടെ സംശയം.
Get well soon Vishal! 🙏 pic.twitter.com/HBFka4r0Pl
— LetsCinema (@letscinema) January 5, 2025
ഏറെ കാലം മുൻപ് ഷൂട്ടിംഗ് പൂർത്തിയായ മദഗജരാജ എന്ന ചിത്രത്തിന്റെ റീലിസാണ് ഈ വർഷം നടക്കുന്നത്. സുന്ദർ സിയാണ് സംവിധാനം നിർവഹിച്ചത്. സംഗീതസംവിധായകനും നടനുമായ വിജയ് ആൻ്റണിയും ചടങ്ങിനെത്തിയിരുന്നു.
അതേസമയം താരത്തിന് പനിയാണെന്നാണ് വിഡിയോ കണ്ട ചില ആരാധകർ പറയുന്നത്. വിശാൽ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും ആരാധകർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്