ദുൽഖർ സൽമാന്റെ ലക്കി ഭാസ്‌കറിൽ ജോഡിയായെത്തി ശ്രദ്ധേയയായ അഭിനേതാവാണ് മീനാക്ഷി ചൗധരി. വിജയ് നായകനായ ഗോട്ട് എന്ന ചിത്രത്തിലും മീനാക്ഷി അഭിനയിച്ചിരുന്നു. ഗോട്ട് റിലീസായ ശേഷം താനനുഭവിച്ച വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മീനാക്ഷി ചൗധരി.
ഹരിയാനയിൽ നിന്നും എത്തി തെന്നിന്ത്യയിൽ സാന്നിധ്യം അറിയിച്ച നടിയാണ് മീനാക്ഷി. സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദളപതി വിജയ് നായകനായ ഗോട്ടിൽ നായികയായി എത്തിയത് മീനാക്ഷിയാണ്. എന്നാൽ സമീപകാലത്ത് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ വർഷം കോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ വിജയ് ചിത്രത്തിൽ അഭിനയിച്ചത് വലിയ പിഴവായിരുന്നുവെന്നും, അത് തനിക്ക് മനോവിഷമത്തിന് കാരണമായെന്നും മീനാക്ഷി പറഞ്ഞിരിക്കുകയാണ്. മീനാക്ഷിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഗോട്ടിന്റെ റിലീസിനു ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ട്രോളിങ്ങിനു വിധേയയായെന്ന് താരം പറയുന്നു. "ഗോട്ട് സിനിമയിൽ എന്റെ സീനുകൾ വളരെ കുറവായിരുന്നു. കൂടാതെ, പ്രധാനമായും ഒരു പാട്ടിന് വേണ്ടിയാണ് എന്നെ ഉപയോഗിച്ചത്. അതിനാൽ തന്നെ വലിയതോതിലുള്ള വിമർശനമാണ് ഞാൻ നേരിട്ടത്. എനിക്കെതിരെ നിരവധി ട്രോളുകളും വന്നു,ഞാൻ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ഒരാഴ്ചയോളം. ഒരു പ്രാധാന്യമില്ലാത്ത സിനിമയിൽ അഭിനയിക്കരുതെന്ന് ഞാൻ മനസ്സിലാക്കി" മീനാക്ഷി അഭിപ്രായപ്പെട്ടു.
അതേ സമയം, താൻ അഭിനയിച്ച തെലുങ്ക് സിനിമയായ ലക്കി ഭാസ്കർ നിരവധി പോസിറ്റീവ് റിവ്യൂകളും പ്രശംസകളും കിട്ടാൻ ഇടയാക്കിയെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടി. ലക്കി ഭാസ്കർ എന്ന ചിത്രത്തിൽ, ദുൽഖർ സൽമാൻറെ നായികയായി 6 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചതും ശ്രദ്ധേയമാണെന്ന് നടി പറഞ്ഞു.
ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വെങ്കിടേഷിനും നവീൻ പോളിഷെട്ടിയ്ക്കുമൊപ്പമുള്ള രണ്ട് തെലുങ്കു ചിത്രങ്ങളാണ് മീനാക്ഷിയുടെ വരാനിരിക്കുന്ന സിനിമകൾ.
മോഡലിംഗ് രംഗത്തിലൂടെയാണ് മീനാക്ഷി സിനിമയിൽ എത്തിയത്. ഫെമിന മിസ് ഇന്ത്യ 2018 മത്സരത്തിൽ പങ്കെടുത്ത് ഫസ്റ്റ് റണ്ണർ അപ്പായിമാറിയിരുന്നു ഇവർ. അതുപോലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018ലും ഫസ്റ്റ് റണ്ണർ അപ്പായും തെരഞ്ഞെടുത്തു. പ്രഫഷണലായി ഒരു ദന്ത ഡോക്ടറാണ് മീനാക്ഷി. 2019-ൽ ഹിന്ദി ചിത്രമായ "അപ്സ്റ്റാർട്ട്" എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമ രംഗത്ത് അരങ്ങേറ്റം നടത്തിയത്. തെലുങ്കിൽ അഭിനയിച്ച ഖിലാഡി, ഹിറ്റ്: സെക്കന്റ് എന്നീ സിനിമകളും നല്ല പ്രതികരണം നേടിയിരുന്നു.
ഇതിനു പിന്നാലെ, 2023-ൽ വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ കൊലൈ എന്ന ചിത്രത്തിൽ മീനാക്ഷി നായികയായി അഭിനയിച്ചു. കൂടാതെ സിംഗപ്പൂർ സലൂൺ എന്ന ചിത്രത്തിൽ ആർ.ജെ ബാലാജിയുടെ നായികയായും മീനാക്ഷി അഭിനയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്