തമിഴ് സിനിമാ സംഗീതത്തിലെ ഇതിഹാസമായ ഇളയരാജയുടെ ബയോപിക് പ്രഖ്യാപനം ഏറെ ആഘോഷമായാണ് ആരാധകർ സ്വീകരിച്ചത്. അരുണ്‍ മതീശ്വരന്‍ ഒരുക്കുന്ന സിനിമയില്‍ ധനുഷാണ് ഇളയരാജയായി അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ ചിത്രം ഉപേക്ഷിക്കുന്നു എന്ന തരത്തിലാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ചെന്നൈയില്‍ വെച്ച് നടന്ന ഗംഭീരമായ ചടങ്ങില്‍ കമല്‍ഹാസനും ധനുഷും ഇളയരാജയും ചേര്‍ന്നായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ ഇറങ്ങും എന്നായിരുന്നു പുറത്തു വന്ന വിവരം.
ഇളയരാജയും സംവിധായകനായ അരുണ്‍ മതീശ്വരനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സിനിമ ഉപേക്ഷിക്കാൻ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം സിനിമയില്‍ നായകനാകുന്ന ധനുഷ് അടുത്തിടെ തുടര്‍ച്ചയായി പുതിയ സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇളയരാജ സിനിമയെ പറ്റിയുള്ള അപ്‌ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സിനിമ ഉപേക്ഷിച്ചതായി വാർത്ത പുറത്തു വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്