നടി സുസ്മിത സെന്നിന് അപൂര്‍വ്വ രോഗം?

JANUARY 7, 2025, 9:32 PM

ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ് സുസ്മിത സെൻ. വിശ്വസുന്ദരി പട്ടം നേടിയതിന് ശേഷമാണ് സുസ്മിത സിനിമാ രംഗത്തേക്ക് എത്തുന്നത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ സുസ്മിതയ്ക്ക് സാധിച്ചു. താരകുടുംബത്തിൽ നിന്നല്ല സുസ്മിത വരുന്നത്. എങ്കിലും വെല്ലുവിളികളെ അതിജീവിച്ച് മുൻനിര നായികയാകാൻ സുസ്മിതയ്ക്ക് കഴിഞ്ഞു.

സുസ്മിതയുടെ വ്യക്തിജീവിതം എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. അവിവാഹിതയായി തുടരുന്ന സുസ്മിത പെൺകുട്ടികളെ ദത്തെടുത്ത് മറ്റുള്ളവർക്ക്  പ്രചോദനമായി. അതിനിടെ അടുത്തിടെ സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടായി. 2023 ഫെബ്രുവരി 27നായിരുന്നു സംഭവം.

സുസ്മിത സെൻ ഹൃദയാഘാതത്തെ അതിജീവിച്ചെങ്കിലും ഇപ്പോൾ മറ്റൊരു ആരോഗ്യപ്രശ്‌നവും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം നടിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ ക്യാറ്റ് വുമൺ പോസിലാണ് സുസ്മിത സെൻ കാണപ്പെട്ടത്. ഇത് വൈറലായതോടെ സുസ്മിത സെന്നിൻ്റെ ആരോഗ്യനിലയിൽ സോഷ്യൽ മീഡിയ ആശങ്കയിലാണ്.

vachakam
vachakam
vachakam

താരം എഡിസണ്‍ രോഗ ബാധിതയായെന്നുമാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചെത്തിയിരിക്കുന്നത്. സുസ്മിതയ്ക്ക് എഡിസണ്‍ രോഗമാണ്. രോഗത്തിന്റെ പാര്‍ശ്വഫലമാണ് സുസ്മിതയുടെ മുഖത്ത് വന്ന മാറ്റത്തിന്റെ കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

അതേസമയം സുസ്മിതയ്ക്ക് എഡിസണ്‍ രോഗമല്ലെന്നും മറിച്ച്‌ താരം പ്ലാസ്റ്റിക് സര്‍ജറി നടത്തി പാളിപ്പോയതാണെന്നുമാണ് ചിലര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി മാറിയിരിക്കുകയാണ്.

അതേസമയം 2014 ലാണ് തനിക്ക് എഡിസണ്‍ രോഗമാെന്നാണ് സുസ്മിത തുറന്നു പറയുന്നത്. തന്റെ ജീവിതത്തേയും കാഴ്ചപ്പാടിനേയും മാറ്റി മറിച്ചതാണ് രോഗാവസ്ഥയെന്നാണ് അന്ന് സുസ്മിത പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam