അമേരിക്കൻ റാപ്പർ കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും വേർ പിരിയുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്ടു വര്‍ഷം നീണ്ട ദാമ്ബത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയലിലേക്കും വിവാഹമോചനത്തിലേക്കും നീങ്ങുകയാണെന്നാണ് സിനിമാലോകത്തെ ചർച്ചകൾ.
കാനിയെ വിട്ട് ബിയാന്‍കാ ഓസ്ട്രേലിയയിലെ കുടുംബ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. എന്നാൽ ഈ അഭ്യൂഹങ്ങൾ എല്ലാം പാടെ തകർത്തിരിക്കുകയാണ് ദമ്പതികൾ.
ഇരുവരും ഒരുമിച്ച് ജപ്പാനിലേക്ക് യാത്ര പോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടോക്കിയോയിൽ ഇരുവരും പ്രണയാർദ്രമായി നിൽക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജാപ്പനീസ് തലസ്ഥാനത്ത് അവർ ഒരുമിച്ച് ഷോപ്പിംഗ് നടത്തുന്നതും പാപ്പരാസികൾ പകർത്തിയിട്ടുണ്ട്.
കിം കർദാഷിയാനുമായുള്ള വിവാഹം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ കാനി 2023-ൽ ബിയാന്‍കാ സെന്‍സോറിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും പിന്നീട് വിവാഹിതരായി. അവരുടെ ബന്ധം വളരെയധികം വിവാദങ്ങൾക്ക് വിധേയമായിട്ടുണ്ട്, ബിയാങ്ക സെൻസോറി തൻ്റെ ഭർത്താവിൻ്റെ നിയന്ത്രണത്തിലാണെന്ന് പലപ്പോഴും വിമര്ശനങ്ങളുമുയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്