മണാലി: ആരാധകരുടെ പ്രിയ താരമാണ് കങ്കണ റണൗട്ട്. നടി, നിർമ്മാതാവ്, സംവിധായിക, രാഷ്ട്രീയ പ്രവർത്തക എന്നീ റോളുകളിൽ തിളങ്ങുകയായിരുന്ന താരം ഇപ്പോൾ ഒരു പുതിയ റോളിൽ എത്തുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മണാലിയിൽ അതിമനോഹരമായ ഭൂപ്രകൃതിയിൽ കഫേ ആരംഭിച്ചിരിക്കുകയാണ് ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ.
ദി മൗണ്ടൻ സ്റ്റോറി എന്നാണ് കഫേയ്ക്ക് താരം നൽകിയിരിക്കുന്ന പേര്. 'ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്' എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം കങ്കണ കുറിച്ചത്.
ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനത്തിലാണ് കഫേ തുറക്കുക എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്