കാൻ ഫിലിം ഫെസ്റ്റിവലിൽ പാലസ്തീന് ഐക്യദാർഢ്യവുമായി കനികുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്.
പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഉപയോഗിക്കുന്ന ശക്തമായ പ്രതീകമാണ് തണ്ണിമത്തൻ. താൻ പ്രധാന കഥാപാത്രമായെത്തുന്ന 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്.
30 വർഷത്തിനുശേഷം കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയെന്ന പ്രത്യേകത 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'നുണ്ട്. 'പാം ദിയോർ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ കനിക്കൊപ്പം ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തുന്നു.
പായൽ കപാഡിയ സംവിധാനം ചെയ്യുന്ന 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ മുബൈയിലെത്തുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്