മുംബൈ: കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്‍റെ ബംഗ്ലാവ് വിറ്റതായി റിപ്പോർട്ട്. വിവാദമായ ബംഗ്ലാവ് 32 കോടി രൂപയ്ക്കാണ് നടി വിറ്റത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ മണികർണിക ഫിലിംസിന്‍റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു ഈ ബംഗ്ലാവ്.
2017 സെപ്തംബറിൽ കങ്കണ 20.7 കോടി രൂപയ്ക്കാണ് ഈ ബംഗ്ലാവ് വാങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. 2022 ഡിസംബറിൽ ഈ വസ്തുവിന്മേൽ ഐസിഐസിഐ ബാങ്കിൽ നിന്ന് 27 കോടി രൂപ കങ്കണ വായ്പയെടുത്തിരുന്നു. ഇപ്പോൾ തന്‍റെ കടങ്ങള്‍ വീട്ടാനും. ഇപ്പോള്‍ എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ദില്ലിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വാര്‍ത്ത.
അതേസമയം 2020-ൽ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍ കൈയ്യേറ്റം ആരോപിച്ചത് ഇതേ ബംഗ്ലാവിന്‍റെ പേരിലാണ്. 2020 സെപ്റ്റംബറിൽ, അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ബാന്ദ്രയിലെ കങ്കണയുടെ ഓഫീസിന്‍റെ ഭാഗങ്ങൾ ബിഎംസി പൊളിച്ചുനീക്കിയിരുന്നു. സെപ്റ്റംബർ 9-ന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന് ശേഷം പൊളിക്കൽ ജോലികൾ നിർത്തി. ബിഎംസിക്കെതിരെ കങ്കണ കേസ് ഫയൽ ചെയ്യുകയും നഷ്ടപരിഹാരത്തിനായി ബിഎംസിയിൽ നിന്ന് 2 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു, എന്നാൽ 2023 മെയ് മാസത്തിൽ ഈ കേസ് കങ്കണ തന്നെ പിന്‍വലിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്