അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി അയോധ്യയില്‍ എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. താരം അയോധ്യയില്‍ എത്തിയതിന് പിന്നാലെ അവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നിരുന്നു.
ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് അമ്പലം വൃത്തിയാക്കുന്ന കങ്കണയുടെ വിഡിയോ ആണ്. അയോധ്യയിലെ ഹനുമാന്‍ ഹര്‍ഹി ക്ഷേത്രമാണ് താരം ചൂലു കൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നത്. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടി ക്ഷേത്രം വൃത്തിയാക്കിയത്.
#WATCH | Uttar Pradesh: Actress Kangana Ranaut participates in cleanliness drive at Hanuman Garhi Temple in Ayodhya.
She is in Ayodhya to attend the Pran Pratishtha ceremony tomorrow. pic.twitter.com/LpElT3ROdf— ANI (@ANI) January 21, 2024
ചൂല് കയ്യിലെടുക്കാനായി ആളുകള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് ക്ഷേത്രം വൃത്തിയാക്കിയതെന്ന് താരം പ്രതികരിച്ചു. ചുവന്ന പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞാണ് കങ്കണയെ വിഡിയോയില്‍ കാണുന്നത്. സ്വാമി രാംഭദ്രചാര്യയ്‌ക്കൊപ്പം യജ്‌ന നടത്തുന്നതിന്റെ കങ്കണയുടെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്