പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ കയ്യും പിടിച്ചു വരുന്ന കങ്കണയുടെ വീഡിയോ വൈറലായിരുന്നു.
കങ്കണ ഡേറ്റിംഗിലാണ് എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ നടി കങ്കണ തന്നെ ഇതേകുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് പേര്‍ ഫോണില്‍ തന്നെ വിളിക്കും മെസേജ് അയക്കുകയും ചെയ്തു എന്നാണ് കങ്കണ വെളിപ്പെടുത്തിയത്.
ആരാണ് ആ മിസ്റ്ററി മാനെന്ന് ചോദിച്ചാണ് സന്ദേശങ്ങൾ ലഭിച്ചത്. മാധ്യമങ്ങൾ അവരുടെ ഫാന്റസിക്കനുസരിച്ച് കഥകൾ മെനയുകയായിരുന്നു. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് വരുന്നത് അവർ സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയതിനാലാകാം. ഒപ്പം ഉണ്ടായിരുന്ന വ്യക്തി പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റാണെന്നും കങ്കണ ചൂണ്ടിക്കാട്ടി.
പ്രശസ്ത ഹെയര്‍സ്‌റ്റൈലിസ്റ്റ് ലോയികായിരുന്നു കങ്കണയ്‌ക്കൊപ്പം ഫോട്ടോയില്‍ ഉണ്ടായിരുന്നതെന്നാണ് വ്യക്തമാകിയിരിക്കുന്നത്. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവര്‍ക്ക് പുറമേ ആലിയ ഭട്ടിന്റെയടക്കം ഹെയര്‍സ്‌റ്റൈലിസ്റ്റാണ് ലോയിക്ക്.
ആലിയ ഭട്ടടക്കമുള്ള നടിമാര്‍ ലോയിക്കിനൊപ്പമുള്ള ഫോട്ടോ മുമ്ബ് പങ്കുവെച്ചിട്ടുണ്ട്.എന്തായാലും കങ്കണയുടെ മറുപടിയോടെ ഗോസിപ്പുകള്‍ക്ക് അവസാനമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്