തമിഴ്‌നാട് കള്ളകുറിച്ചി മദ്യദുരന്തത്തിൽ 40 പേർ മരിച്ച സംഭവത്തിനെ തുടർന്ന് അമ്പതാം ജന്മദിനാഘോഷങ്ങൾ റദ്ധാക്കി ദളപതി വിജയ്.
ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കാനും ആരാധകരോട് വിജയ് അഭ്യർത്ഥിച്ചു.
ജൂൺ 22 നാണ് വിജയിയുടെ അമ്പതാം ജന്മദിനം. തമിഴ്‌നാട്ടിലും കേരളത്തിലും ജന്മദിനം ആഘോഷിക്കാനായി വലിയ സജീകരണങ്ങളായിരുന്നു ആരാധകർ ഒരുക്കിയിരുന്നത്. എന്നാൽ ആഘോഷങ്ങൾ ഒഴിവാക്കാൻ ആരാധകരോട് വിജയ് നിർദ്ദേശിക്കുകയായിരുന്നു.
വിജയ് മക്കൾ ഇഴക്കം പ്രസിഡന്റ് ബുസി ആനന്ദ് ആണ് ജന്മദിനാഘോഷങ്ങൾ റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്