2018ന്റെ ലൊക്കേഷനിൽ ഒരു നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന് ജൂഡ് ആന്റണി

AUGUST 26, 2024, 10:57 AM

2018  എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റിന് ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആൻറണി.

ഒരു വലിയ നടൻ ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ. അദ്ദേഹം വലിയൊരു നടനായിരുന്നുവെന്നും പടത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നുവെന്നും ജൂഡ് ആൻറണി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും ജൂഡ് ആൻറണി വ്യക്തമാക്കി.

ആരോപണ വിധേയരുടെ പേരുകൾ പുറത്തുവരണം. കാടടച്ച് വെടി വയ്ക്കരുത്. തെളിവുകൾ ഉണ്ടെങ്കിൽ അതും പുറത്തുവരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ജൂഡ് ആൻറണി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

അതേ സമയം നടിമാരുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും. കമ്മിറ്റിക്ക് മൊഴി നൽകിയവരെ പൊലീസ് സംഘം കാണും. വനിതാ ഉദ്യോഗസ്ഥർ ഇവരുടെ മൊഴി രേഖപ്പെടുത്തും. പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam