താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. രണ്ടുമാസം മുമ്പ് രാജിക്കത്ത് കൊടുത്തിരുന്നു.
രാജിവെയ്ക്കരുതെന്നും മാധ്യമ വാർത്തയാകുമെന്നും അന്ന് പ്രസിഡന്റ് പറഞ്ഞു. താൻ കാരണം ഒരു പ്രശ്‌നം വേണ്ടെന്ന് കരുതി രാജിയുമായി മുന്നോട്ടുപോയില്ല.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ ന്യൂനപക്ഷമാണ്. തന്നെ പിന്തുണയ്ക്കുന്ന രണ്ടോ മൂന്നോ പേരെയുള്ളൂ. വിവരമുള്ള മുതിർന്ന അംഗങ്ങളുണ്ട്. ഭൂരിപക്ഷം മണ്ടന്മാരും അവരുടെ അഭിപ്രായത്തെ അംഗീകരിക്കില്ല. മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ജോയ് മാത്യൂ തുറന്നടിച്ചു.
പിടിപ്പുകേട്, വിവരം ഇല്ലായ്മ, പരസ്പരം പഴിചാരൽ, പൊലീസ് കേസ് ഒക്കെയായി സഹിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ എന്നും സംഘടനയുടെ പ്രതിച്ഛായ തകർന്നെന്നും ജോയ് മാത്യു പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രതികരണം.
തീരുമാനം എടുക്കാൻ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
