ജെന്നിഫർ ലോപ്പസ് ബെൻ അഫ്ലെക്കിൽ നിന്ന് വിവാഹമോചനം ഫയല്‍ ചെയ്തതായി യുഎസ് മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. "ബെന്നിഫർ" എന്ന് വിളിപ്പേരുള്ള ഈ ജോഡി 2002ല്‍ വിവാഹത്തോളം എത്തിയ ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവരുടെ ബന്ധം ഔദ്യോഗികമാക്കിയത്. എന്നാൽ ജെന്നിഫർ ലോപ്പസ് ലോസ് ഏഞ്ചൽസ് കോടതിയിൽ വിവാഹമോചന പത്രിക സമർപ്പിച്ചതായാണ് വിവരം.
ഇപ്പോഴിതാ ബെൻ അഫ്ലെക്കുമായുള്ള നിയമയുദ്ധത്തിനിടയിൽ ജെന്നിഫർ ലോപ്പസ് അടുത്തിടെ സോഷ്യൽ മീഡിയയിൽ തൻ്റെ വിവിധ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. സ്വിംസ്യൂട്ട് ഷോട്ടുകൾ മുതൽ കവികളുടെ മോട്ടിവേഷണൽ ഉദ്ധരണികൾ വരെ അതിൽപ്പെടുന്നു. അഫ്‌ലെക്കിൽ നിന്നുള്ള ലോപ്പസിൻ്റെ വിവാഹമോചനം വിശാലമായ ഒരു പരിവർത്തനത്തിനുള്ള ഉത്തേജകമാണെന്ന് തോന്നുന്നു. തൻ്റെ പൊതു പ്രതിച്ഛായ വീണ്ടെടുക്കാൻ ജെന്നിഫർ ശ്രമിക്കുന്നതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
21 വർഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെ തൻ്റെ ഭർത്താവ് ആഞ്ചലോ പാഗനിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച മുൻ ഉറ്റസുഹൃത്ത് ലിയ റെമിനിയുമായും ലോപ്പസ് വീണ്ടും ബന്ധപ്പെട്ടു. ഇരു താരങ്ങളും തമ്മിലുള്ള പുതുക്കിയ സൗഹൃദം ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ലോപ്പസിന് പിന്തുണ നൽകുന്നുണ്ട്.
പോപ്പ് ഗായികയും അഭിനേത്രിയുമായ ലോപ്പസിൻ്റെ (55) നാല് ഒസ്കാര്‍ അവര്‍ഡുകള്‍ നേടിയ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്‌ലെക്കിൻ്റെയും (52) രണ്ടാമത്തെ വിവാഹവുമായിരുന്നു ഇത്. 2002-ൽ ഗിഗ്ലി എന്ന ചലച്ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
ഡേറ്റിംഗ് ആരംഭിക്കുകയും വിവാഹനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ 2003-ല്‍ ഇരുവരും നിശ്ചയിച്ച വിവാഹം മാറ്റിവച്ചതായി അറിയിച്ചു. 2004-ൻ്റെ തുടക്കത്തിൽ തങ്ങളുടെ ബന്ധം അവസാനിച്ചതായി ഇവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
2021 ലാണ് ഇരുവരും തങ്ങളുടെ പ്രണയം വീണ്ടും പൊടി തട്ടിയെടുക്കുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നുതുടങ്ങി. 2022 ജൂലൈയിൽ ലാസ് വെഗാസിൽ വെച്ച് ഇരുവരും വിവാഹിതരായി. അഫ്‌ലെക്കിന്‍റെ ജോർജിയയിലെ ആഡംബര വസതിയിൽ വെച്ചായിരുന്നു ആഘോഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്