അമേരിക്കൻ നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ് വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ജെന്നിഫര്‍ ലോപ്പസ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
നടനും സംവിധായകനുമായ ബെൻ അഫ്ലെക്കുമായുള്ള ജെന്നിഫറിൻ്റെ വിവാഹം അമേരിക്കൻ ടാബ്ലോയിഡുകൾ വിപുലമായി ആഘോഷിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നപ്പോൾ മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചത് 'ബെന്നിഫർ' എന്നാണ്. തുടർന്ന് 2022 ജൂലൈയിൽ ലാസ് വെഗാസിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
2002-ല്‍ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. 2004-ല്‍ വിവാഹിതരാകാന്‍ ആലോചിച്ചിരുന്നെങ്കിലും പ്രണയബന്ധത്തില്‍ വിള്ളലുകള്‍ വീണതോടെ ബന്ധം അവസാനിപ്പിച്ചിരുന്നു.
പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ബന്ധം പുതു ക്കിയതും വിവാഹം കഴിച്ചതും. പോപ്പ് ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസിൻ്റെ (55) നാലാമത്തെയും ഓസ്‌കാർ ജേതാവായ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്‌ലെക്കിൻ്റെ (52) രണ്ടാമത്തെ വിവാഹവുമായിരുന്നു ഇത്.
ഓദ്യോഗികമായി വിവാഹമോചനം നേടുന്നതിനായി അഫ്‌ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫര്‍ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് 600 കോടിയോളം വരുമെന്നാണ് കണക്കുകള്‍. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്