വാഷിംഗ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് അമേരിക്കൻ നടി ജെന്നിഫര്‍ ലോറൻസ്. സ്പെയിനിൽ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളക്കിടെ തന്‍റെ പുതിയ ചിത്രമായ ഡൈ, മൈ ലവ്(Die, My Love) എന്ന ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് നടിയുടെ പരാമർശം.
''എനിക്ക് പേടിയാണ്, ഇത് വേദനാജനകമാണ്. സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു വംശഹത്യയിൽ കുറഞ്ഞതല്ല, അത് ഭയാനകമാണ്. എന്‍റെ കുട്ടികളെയും നമ്മുടെ എല്ലാ കുട്ടികളെയും ഓർത്ത് ഞാൻ ഭയപ്പെടുന്നു " ജെന്നിഫര്‍ പറഞ്ഞു.
ഗാസയോടുള്ള അമേരിക്കൻ നിലപാട് തന്നെ ദുഃഖിപ്പിക്കുന്നതായും നടി കൂട്ടിച്ചേര്‍ത്തു. പാലസ്തീൻ ജനതക്കെതിരെയുള്ള വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചുള്ള പ്രതിജ്ഞയിൽ ഈയിടെ നൂറുകണക്കിന് അഭിനേതാക്കളും സംവിധായകരും ചലച്ചിത്ര വിദഗ്ധരും ഒപ്പുവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്