തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും പത്നിയേയും താര ദമ്പതികളായ ജയറാമും പാർവതിയും സന്ദർശിച്ചതായി റിപ്പോർട്ട്. രാജ്ഭവനിലെത്തിയാണ് ഇരുവരും ഗവർണറെ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം.
ഗവർണറുടെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഗവർണർക്കും ഭാര്യയ്ക്കും താരദമ്പതികൾ കസവുപുടവ സമ്മാനിച്ചു. മകൾ മാളവികയുടെ വിവാഹം നടക്കാനിരിക്കെയാണ് ഇരുവരും ഗവർണറെ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം വിവാഹത്തിന് ക്ഷണിക്കാനാണോ ഇരുവരും എത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ ഡിസംബറിലായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്