കൊച്ചി: അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫയെ അനുസ്മരിച്ച് നടൻ ജയറാം. ജയറാം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.
'ഞാൻ ഓർമ്മവച്ച കാലം മുതൽ കാണുന്ന തൂണുകളാണ് മുസ്തഫ സാറും തങ്കച്ചൻ സാറും. അവരുടെ ഓരോ വളർച്ചയും കുട്ടിക്കാലം മുതൽ കണ്ട് പെരുമ്പാവൂരിൽ വളർന്നയാളാണ് ഞാൻ.
രാഷ്ട്രീയത്തിലെ വടവൃക്ഷങ്ങളായിട്ടുള്ള ഇവർക്കുവേണ്ടി എത്രയോ രാത്രികളിൽ ചുമരെഴുതാനും കൊടിപിടിക്കാനും ഞാൻ നടന്നിട്ടുണ്ട്. ഒരുമാസം മുമ്പ് മുസ്തഫ സാറുമായി ഏകദേശം ഒരു മണിക്കൂറോളം ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു.
കഴിഞ്ഞ 50 വർഷക്കാലത്തെ പെരുമ്പാവൂരിനെ സംബന്ധിച്ച ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്കിടയിൽ വിഷയമായി. ഞാൻ സിനിമയിൽ എത്തിയതിന് ശേഷവും എന്റെ ഓരോ വളർച്ചയിലും ഇവരുടെയൊക്കെ പങ്ക് വളരെ വലുതാണ്,' ജയറാം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്