തമിഴ് നടൻ ജയം രവി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കുടുംബ ചിത്രങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. വേര്‍പിരിഞ്ഞ ഭാര്യ ആരതിയായിരുന്നു ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലേക്ക് അടക്കമുള്ള ആക്‌സസ് ജയം രവി ഏറ്റെടുത്തിരുന്നു.
15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് രവിയും ആരതിയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍ ആരതി പൂര്‍ണ്ണമായും വിവാഹ മോചനത്തിന് തയ്യാറല്ലെന്നാണ് വിവരം. അധികം വൈകാതെ കുട്ടികളുടെ സംരക്ഷണ അവകാശത്തിന് അടക്കം നടനും മുന്‍ ഭാര്യയും നിയമ പോരാട്ടത്തിന് ഇറങ്ങും എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്