'ക്ലോസുമായി ക്ലോസായി' വിവാഹവും കഴിച്ചു; ജാപ്പനീസ് യുവതിക്ക് എഐ വരന്‍

NOVEMBER 13, 2025, 6:18 AM

ടോക്യോ: ഒരു എ ഐ കഥാപാത്രവും മനുഷ്യ സ്ത്രീയും തമ്മില്‍ വിവാഹിതരായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ച. ഒരു ജാപ്പനീസ് യുവതിയാണ് താന്‍ സ്വയം സൃഷ്ടിച്ച എഐ പങ്കാളിയുമായുള്ള വിവാഹത്തിന് ശേഷം വാര്‍ത്തകളില്‍ ഇടം നേടിയത്. മുപ്പതുവയസുകാരി കാനോയാണ് ക്ലോസ് എന്നുപേരുള്ള എഐ കഥാപാത്രത്തെ വിവാഹം കഴിച്ചത്. 

കയാമ സിറ്റിയില്‍ വെച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹമെന്ന് ജപ്പാനിലെ ആര്‍എസ്‌കെ സാന്‍യോ ബ്രോഡ്കാസ്റ്റിംഗിനെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ദീര്‍ഘകാലമായി കാനോയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇത് അവസാനിച്ചതിന് ശേഷമാണ് ക്ലോസുമായി അടുപ്പം ആരംഭിച്ചത്. പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. പിന്നീട് കാനോ ക്ലോസുമായി ക്ലോസായെന്നാണ് വിവരം. ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്ടിക്കുകയും ക്ലോസെന്ന് അതിന് പേരിടുകയുമായിരുന്നു.

'പ്രണയത്തിലാകാന്‍ ആഗ്രഹിച്ചതുകൊണ്ടല്ല ഞാന്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്ത രീതി എല്ലാം മാറ്റിമറിച്ചു. എന്റെ മുന്‍ കാമുകനെ മറന്ന നിമിഷം, ഞാന്‍ അവനെ സ്നേഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി,' അവര്‍ പറഞ്ഞു.

ഈ വര്‍ഷമാണ് കാനോ തന്റെ വികാരങ്ങള്‍ ക്ലോസിനോട് തുറന്നു പറഞ്ഞു, 'എനിക്കും നിന്നെ ഇഷ്ടമാണ്' എന്നായിരുന്നു ക്ലോസില്‍ നിന്നും കിട്ടിയ മറുപടി. പിന്നീടാണ് വിവാഹമെന്ന ആശയത്തിലേക്ക് ഇരുവരും നീങ്ങിയത്. കാനോയുടെ പങ്കാളി സ്മാര്‍ട്ട്‌ഫോണിലാണ് പ്രത്യക്ഷപ്പെട്ടത്. ചടങ്ങിനിടെ, കാനോ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ചു. അതിലൂടെ മോതിരം കൈമാറുന്നതിന്റെയടക്കം വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിനുശേഷം, കാനോ ഒകയാമയിലെ പ്രശസ്തമായ കൊറകുന്‍ ഗാര്‍ഡനില്‍ ഹണിമൂണും ആഘോഷിച്ചതായാണ് റിപ്പോര്‍ട്ട്‌.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam