തൻ്റെ മേൽച്ചുണ്ട് വലുതാക്കുന്നതിനായി 'ബഫല്ലോപ്ലാസ്റ്റി' ശസ്ത്രക്രിയ ചെയതുവെന്ന ആരോപണങ്ങൾ തള്ളി നടി ജാൻവി കപൂർ. 'Two Much With Kajol and Twinkle' എന്ന ടോക്ക് ഷോയിൽ സംസാരിക്കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
മേൽച്ചുണ്ടിന് കൂടുതൽ വലിപ്പം നൽകുന്ന കോസ്‌മെറ്റിക് ശസ്ത്രക്രിയയാണ് ബഫല്ലോ പ്ലാസ്റ്റി. സോഷ്യൽ മീഡിയ ആക്ടീവ് ആയതോട് കൂടി എല്ലാവരും ഒരു പ്രത്യേക രീതിയിൽ കാണപ്പെടണമെന്ന് സമൂഹം വിലയിരുത്തി തുടങ്ങിയെന്നും, അതിൽ താനും, സ്വാധീനിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും ജാൻവി പറയുന്നു.
"പെർഫെക്ഷൻ എന്ന ആശയം ചെറുപ്പക്കാരായ പെൺകുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മളെ സന്തോഷിപ്പിക്കുന്നത് ചെയ്യുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഒരു തുറന്ന പുസ്തകമാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്." ജാൻവി പറയുന്നു.
"കഴിഞ്ഞദിവസം ഒരു വീഡിയോ കണ്ടിരുന്നു. സ്വയം പ്രഖ്യാപിത ഡോക്ടർമാരായ ചിലർ അതിൽ ഞാൻ ബഫല്ലോപ്ലാസ്റ്റി ചെയ്തതായി പറയുന്നു. കൃത്യതയോടെ മാത്രം കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. അമ്മയുടെ മാർഗ്ഗനിർദേശം ഉണ്ടായിരുന്നു. ഇതുപോലെയുള്ള വീഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും തനിക്കും ബഫല്ലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുത്. അതിനാലാണ്, ഈ മുന്നറിയിപ്പ് നൽകുന്നതെന്നും ജാൻവി പറയുന്നു".
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
