'ബിദു' എന്ന പേര് മറ്റുള്ളവര്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് തടയാന്‍ നടൻ ജാക്കി ഷെറോഫ് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി. ജാക്കി ഷെറോഫിന്റെ വിളിപ്പേരാണ് 'ബിദു'.
തന്‍റെ പേര്, ചിത്രങ്ങൾ, ശബ്ദം, 'ബിദു' എന്ന പേര് അനധികൃതമായി ഉപയോഗിച്ചതിന് നിരവധി സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് ജാക്കി ഷെറോഫ്. കേസ് പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം.
തന്‍റെ ചിത്രങ്ങൾ വളരെ മോശം മീമുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും. ചില സ്ഥാപനങ്ങള്‍ അടക്കം ജാക്കി ഷെറോഫിന്‍റെ ശബ്ദവും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിന്‍റെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് ഹര്‍ജി എന്നാണ് വിവരം. ഷെറോഫിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പ്രവീൺ ആനന്ദാണ് കോടതിയില്‍ ഹാജരായത്.
ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബോളിവുഡിലെ മുതിര്‍ന്ന താരമായ ഇദ്ദേഹം ജാക്കി ഷ്രോഫ്, ജാക്കി, ജഗ്ഗു ദാദ, ബിദു എന്നീ പേരുകള്‍ തന്‍റെ അനുമതിയില്ലാതെ ഏത് പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുന്നതും തടയാണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഇതാദ്യമായല്ല, ഒരു ബോളിവുഡ് താരം തങ്ങളുടെ വ്യക്തിത്വാവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം അനിൽ കപൂറും തന്‍റെ വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്നും സംരക്ഷണം തേടി കോടതിയെ സമീപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്